തളിപ്പറമ്പ നഗരസഭയിൽ ഇലക്ട്രോണിക് മാലിന്യം ശേഖരിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിൻ ഇന്ന് ആരംഭിക്കുന്നു. ഹരിതകർമ സേനാംഗങ്ങൾ വഴി വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ ശേഖരിക്കും.


നഗരസഭാതല ഉദ്ഘാടനം നാളെ രാവിലെ 11 മണിക്ക് നഗരസഭപരിസരത്ത് ബഹു: ചെയർപേഴ്സൺ മുർഷിദ കൊങ്ങായി നിർവഹിക്കും. പുനഃചംക്രമണം ചെയ്യാൻ സാധിക്കുന്ന ഇ-മാലിന്യങ്ങൾക്ക് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച വില നൽകിയാണ് ശേഖരിക്കുന്നത്.
ഇ-മാലിന്യത്തിന്റെ ശാസ്ത്രീയ നിർമാർജനം ഉറപ്പാക്കുകയാണ് ഉദ്ദേശ്യം.പ്രവർത്തനരഹി തമോ കാലഹരണപ്പെട്ടതോ ആയ ഇലക്ട്രോണിക് ഉപകരണ ങ്ങളാണ് ഇ മാലിന്യം.സിആർടി ടെലിവിഷൻ, റഫ്രി ജറേറ്റർ, വാഷിങ് മെഷിൻ, മൈക്രോവേവ് ഓവൻ, മിക്‌സർ ഗ്രൈൻഡർ, ഫാൻ, ലാപ്ടോപ്, സിപിയു, സിആർടി മോണിറ്റർ, മൗസ്, കിബോർഡ്, എൽസിഡി
മോണിറ്റർ, എൽസിഡി/എൽഇ ഡി ടെലിവിഷൻ, പ്രിൻ്റർ, ഫോ ട്ടോസ്റ്റാറ്റ് മെഷിൻ, അയൺ ബോ ക്സ്, മോട്ടോർ, സെൽഫോൺ, ടെലിഫോൺ, റേഡിയോ, മോ ഡം, എയർ കണ്ടീഷണർ, ബാറ്റ റി, ഇൻവർട്ടർ, യുപിഎസ്, സ്റ്റബി ലൈസർ, വാട്ടർ ഹീറ്റർ, വാട്ടർ കൂ ളർ, ഇൻഡക്ഷൻ കുക്കർ, എസ് എംപിഎസ്, ഹാർഡ് ഡിസ്ക്, സി ഡി ഡ്രൈവ്, പിസിബി ബോർഡു കൾ, സ്പീക്കർ, ഹെഡ്‌ഫോണു കൾ, സ്വിച്ച് ബോർഡുകൾ, എമ ർജൻസി ലാമ്പ് തുടങ്ങിയവ ഇതി ൽപ്പെടുന്നു. ട്യൂബ് ലൈറ്റ് സി എഫ് എൽ തുടങ്ങിയ ഹാസാർഡ് മാലിന്യങ്ങളും( പണം നൽകാതെ) ശേഖരിക്കുന്നുണ്ട്.
A special campaign to collect electronic waste in Taliparamba Municipality begins today. E-waste from homes and institutions will be collected by Harithakarma Senagam members.